അവസാനവര്‍ഷ സര്‍വകലാശാല പരീക്ഷകള്‍ക്ക് അനുമതി നല്കി സുപ്രിംകോടതി. പരീക്ഷകള്‍ നടത്തണമെന്ന യുജിസി നിലപാടിന് സുപ്രിംകോടതി അംഗീകാരം നല്കി. യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ റദ്ദാക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തള്ളിയത്.
എല്ലാ സംസ്ഥാനങ്ങളും പരീക്ഷ നടത്തണമെന്ന് സുപ്രിംകോടതി പറയുന്നു. അതിന് കഴിയാത്ത സാഹചര്യമുള്ളവര്‍ യുജിസിയെ സമീപിക്കണം. സംസ്ഥാനങ്ങളിലെ ദുരന്ത മാനേജ്മെന്റ് അതോറിറ്റികള്‍ക്ക് പരീക്ഷ റദ്ദാക്കാന്‍ പറയാന്‍ കഴിയും. പക്ഷേ മുന്‍ പരീക്ഷകളിലെ പ്രകടനം വിലയിരുത്തി ജയിപ്പിക്കണമെന്ന് പറയാന്‍ ദുരന്ത മാനേജ്മെന്റ് അതോറിറ്റിക്ക് കഴിയില്ല. അത് അതോറിറ്റിയുടെ അധികാര പരിധിക്ക് പുറത്തുള്ള വിഷയമാണെന്നും സുപ്രിംകോടതി പറഞ്ഞു. പരീക്ഷ നടത്താതെ കുട്ടികളെ പ്രമോട്ട് ചെയ്യാന്‍ പറ്റില്ല.


