ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്പാല് റെഡ്ഡി(77) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
ഐ.കെ.ഗുജ്റാള്‍, മന്മോഹന് സിംഗ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. വാര്‍ത്താ വിതരണം, നഗരവികസനം, പെട്രോളിയം വകുപ്പുകളുടെ ചുമതല അദ്ദേഹം വഹിച്ചിട്ടുണ്ട്.
Telangana: Former Union Minister and Congress leader, Jaipal Reddy, passes away in Hyderabad. (File pic) pic.twitter.com/kqbCJAH7jH
— ANI (@ANI) July 27, 2019


