ഭോപ്പാല്‍: ഭോപ്പാലില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ എട്ടുവയസ്സുകാരിയെ സഹപാഠിയായ വിദ്യാര്‍ത്ഥിയും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. വിദ്യാര്‍ത്ഥിയുടെ സുഹൃത്തിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലിസ് വെളിപ്പെടുത്തുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പൊലിസില്‍ പരാതി നല്‍കിയത്. 
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് പൊലിസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് വച്ച് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ബുധനാഴ്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലിസില്‍ പരാതിപ്പെടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സംഭവത്തില്‍ പ്രതിയായ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലിസ് വെളിപ്പെടുത്തി. ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


