ഗുജറാത്തിലെ രാജ്കോട്ടിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. ഐസിയുവിലെ ആറു രോഗികള്‍ പൊള്ളലേറ്റു മരിച്ചു. മുപ്പതുപേരെ രക്ഷിച്ച് മറ്റ് ആശുപത്രികളിലാക്കി.
ഉദയ ശിവാനന്ദന് ആശുപത്രിയിലെ ഐസിയു വാര്‍ഡില്‍ ഇന്നലെ രാത്രിയിലാണ് അപകടം സംഭവിച്ചത്. ഇരുപത്തിരണ്ടോളം രോഗികളെ ഇവിടെനിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ ഐസിയുവില്‍ 11 രോഗികളുണ്ടായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉത്തരവിട്ടിട്ടുണ്ട്.


