മുംബൈ: താനെ റെയില്‍വേ സ്റ്റേഷനിലെ വണ്‍ റുപ്പി ക്ലിനിക്കില്‍ യുവതി കുഞ്ഞിന് ജന്മം നല്കി. കൊങ്കണ്‍ കന്യ എക്സ്പ്രസില്‍ മുംബൈയിലേക്ക് വരികയായിരുന്ന 20 വയസുകാരി പൂജ ചൗഹാനാണ് ട്രെയിനില്‍വച്ച് പ്രസവവേദന വന്നത്. അപ്പോഴേക്കും ട്രെയിന്‍ താനെ സ്റ്റേഷനിലെത്തിയിരുന്നു.

റെയില്‍വേ അധികൃതര്‍ ഇക്കാര്യം സ്റ്റേഷന് മാസ്റ്ററെ അറിയിക്കുകയും യുവതിയെ വണ്‍ റുപ്പി ക്ലിനിക്കിലേക്ക് എത്തിക്കാന്‍ സ്റ്റേഷന് മാസ്റ്റര്‍ നിര്‍ദേശിക്കുകയും ചെയ്തു. ക്ലിനിക്കില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി.
2017ലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വണ്‍ റുപ്പി ക്ലിനിക്ക് പദ്ധതിക്ക് തുടക്കമിടുന്നത്. സംസ്ഥാനത്തിന്റെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവര്‍ക്കായാണ് വണ്‍ റുപ്പി ക്ലിനിക്ക്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലിനിക്ക് വലിയ ആശ്വാസമാണ് യാത്രക്കാര്‍ക്ക് പകരുന്നത്. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് താനെ റെയില്‍വേ സ്റ്റേഷനിലെ വണ്‍ റുപ്പി ക്ലിനിക്കില്‍ കുഞ്ഞ് ജനിക്കുന്നത്.
A 20-year-old woman travelling to Mumbai via Konkan Kanya Express gave birth to child at the Thane station, earlier today. The woman started having labour pain while on-board the train & was attended to by the 1 rupee clinic staff at the Thane station. pic.twitter.com/y8tTaKiKZk
— ANI (@ANI) April 27, 2019


