കർണാടക: ഇന്നലെ വൈകീട്ടാണ് കർണാടക പൊലീസിന് ഭീകരാക്രമണ ഭീഷണി സന്ദേശം ലഭിക്കുന്നത്. തമിഴും ഹിന്ദിയും കലർന്ന ഭാഷയിലുള്ള സന്ദേശത്തിൽ കേരളമടക്കം എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്തുമെന്നും ട്രെയിനുകളിലടക്കം സ്ഫോടനം നടത്തുമെന്നും അറിയിച്ചു.

ഭീകരാക്രമണങ്ങൾക്കായി 19 പേർ തമിഴ്നാട്ടിലെ രാമനാഥപുരത്തേക്ക് കടന്നിട്ടുണ്ടെന്ന സന്ദേശം ഒരു ട്രക്ക് ഡ്രൈവറാണ് നൽകിയതെന്നും ഇയാളെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
ഭീഷണിയെത്തുടർന്ന് നൈറ്റ് പട്രോളിംഗ് അടക്കമുള്ളവ ശക്തമാക്കിയതായി കോഴിക്കോട് റൂറൽ സ്പെഷൽ ബ്രാഞ്ചും അറിയിച്ചു. റെയിൽവേ സ്റ്റേഷനുകൾ കർശന നിരീക്ഷണത്തിലെന്നും പൊലീസ് അറിയിച്ചു. ആളുകൂടുന്ന ഇടങ്ങൾ, ആശുപത്രികൾ, ബസ്റ്റാൻറ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇന്നും കർശന പരിശോധന തുടരും.
മറ്റുസംസ്ഥാനങ്ങളിലെ പോലീസ് മേധാവികള്‍ക്ക് കര്‍ണാടക പോലീസ് മേധാവി ജാഗ്രതാ നിര്‍ദേശം നല്കി.


