ചണ്ഡീഗഡ്: പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ഖനൗരിയില്‍ കര്‍ഷകസമരത്തിന് നേരെയുണ്ടായ പോലീസ് നടപടിയെതുടര്‍ന്ന് അസുഖബാധിതനായ ഒരു കര്ഷകന് കൂടി മരിച്ചു.
പട്യാല സ്വദേശി കര്‍ണെയ്ല്‍ സിംഗ്(62) ആണ് മരിച്ചത്.
ടിയര്‍ ഗ്യാസ് പ്രയോഗത്തെതുടര്‍ന്ന് ശ്വാസകോശത്തില്‍ അണുബാധയേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. ഫെബ്രുവരി 21ന് ഖനൗരിയില്‍ ഹരിയാന പോലീസിന്റെ ടിയര്‍ ഗ്യാസ് പ്രയോഗത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.