ന്യൂഡല്‍ഹി: ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 10 പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലുള്‍പ്പെടെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും സ്ഫോടനം നടത്താന്‍ ഇവര്‍ പദ്ധതി തയാറാക്കിയിരുന്നതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി വിവിധ ഇടങ്ങളില്‍ നടന്ന റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. രണ്ട് സംസ്ഥാനങ്ങളിലുമായി ആകെ 16 ഇടങ്ങളിലാണ് പരിശോധന നടന്നത്. പിടികൂടിയവരില്‍ അഞ്ച് പേര് യുപി അമ്രോഹ സ്വദേശികളാണ്. സംഘത്തലവനും പിടിയിലായിട്ടുണ്ട്.
കിഴക്കന്‍ ഡല്‍ഹിയിലെ ജഫാരബാദില്‍ ഡല്‍ഹി പോലീസിന്റെ സ്പെഷല്‍ സെല്ലുമായി സഹകരിച്ചാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.


