ഹോട്ടലുകളുടെ സ്റ്റാര്‍പദവിക്ക് കോഴ വാങ്ങിയെന്ന കേസില്‍ കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. രാമകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ പഴനിയില്‍ നിന്നാണ് അറസ്റ്റിലായത്. ഏഴു ലക്ഷം രൂപയും കണ്ടെടുത്തു.
കേരളത്തിലെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ മിന്നല്‍ പരിശോധന നടത്തുന്നു. സ്റ്റാര്‍ പദവിക്കായി ഹോട്ടലുകള്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റെയ്ഡ്.
കൊച്ചിയിലും കൊല്ലത്തും നടത്തിയ റെയ്ഡില്‍ 50 ലക്ഷം രൂപ കണ്ടെടുത്തു. രാജ്യവ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് കേരളത്തിലും റെയ്ഡ് നടക്കുന്നത്.


