ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് വിജയത്തുടക്കം. ഇസ്രയേലിന്റെ പൊലികാര്‍പോവയെ മറികടന്ന സിന്ധു രണ്ടാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. ആദ്യ സെറ്റിൽ 21-7 രണ്ടാം സെറ്റിൽ 21-10 എന്നിങ്ങനെയാണ് സ്കോർ നില. ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവാണ് നിലവിൽ പിവി സിന്ധു.
അതേസമയം, മൂന്നാം ദിവസവും ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യക്ക് നിരാശയായിരുന്നു. ഷൂട്ടിംഗ് വനിതാ വിഭാഗത്തില്‍ മനു ഭാക്കറും യശ്വസിനി സിംഗ് ദേശ്വാളും പുറത്തായി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇരുവര്‍ക്കും ഫൈനലില്‍ യോഗ്യത നേടാന്‍ സാധിച്ചില്ല. മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായി സമയം നഷ്ടപ്പെട്ടത് മനു ഭാക്കറിന് തിരിച്ചടിയായി.


