സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വിദ്യാര്‍ഥികള്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്.
ശനിയാഴ്ച രണ്ട് പെണ്‍കുട്ടികളാണ് മരിച്ചത്. പൊള്ളലേറ്റ് ചികിത്സയിലുള്ള ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. തീപിടിത്തവുമായി ബന്ധപ്പെട്ട് കോച്ചിംഗ് സെന്റര്‍ ഉടമയെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. കെട്ടിട ഉടമ ഒളിവിലാണ്.
കെട്ടിടത്തില്‍നിന്ന് ചാടിയതും ശ്വാസം മുട്ടിയതുമാണു വിദ്യാര്‍ഥികളുടെ മരണത്തിനു കാരണമായത്. നാലുനിലയുള്ള തക്ഷശില കോംപ്ലക്സിലെ മൂന്ന്, നാല് നി ലകളിലാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തില്‍നിന്ന് വിദ്യാര്‍ഥികള്‍ ചാടുന്ന ദൃശ്യങ്ങള്‍ പ്രാദേശിക വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്തു. തീയണയ്ക്കുന്നതിനായി 19 അഗ്നിശമനസേനാ യൂണിറ്റും രണ്ട് ഹൈഡ്രോളിക് പ്ലാറ്റ്ഫോമും ഉപയോഗിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ പുറത്തെത്തിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷപ്പെടുത്തിയ വിദ്യാര്‍ഥികളെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

