മുംബൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹനി അന്തരിച്ചു. 83 വയസായിരുന്നു. മായാദർപ്പണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.
സംവിധായകനു പുറമേ അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും ശ്രദ്ധേയനാണ്.
1940 ഡിസംബര്‍ ഏഴിന് സിന്ധ് മേഖലയിലെ ലര്‍ക്കാനയിലാണ് ജനനം. ഇന്ത്യാ വിഭജനത്തിന് ശേഷം കുടുംബസമേതം മുംബൈയിലേയ്ക്ക് താമസം മാറ്റുകയായിരുന്നു.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ സാഹനി പ്രശസ്ത സംവിധായകൻ ഋത്വിക് ഘട്ടക്കിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരില് ഒരാളായിരുന്നു. 1972ല്‍ ഒരുക്കിയ മായാദർപ്പണ്‍ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി.