കൗശാമ്ബി :ഉത്തര്‍പ്രദേശിലെ കൗശാമ്ബി ജില്ലയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര് മരിച്ചു.
കൊഖ്രാജ് പോലീസ് സ്റ്റേഷന് പരിധിയിലെ മഹേവ ഗ്രാമത്തില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ഫാക്ടറിയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയാണ് സ്ഫോടനം ഉണ്ടായ മഹേവ എന്നും പോലീസ് പറഞ്ഞു.
സ്ഫോടനത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ അഗ്നിശമന സേനയും ആംബുലന്‍സും സ്ഥലത്തെത്തി. നാല് പേരുടെ മരണത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. ഫാക്ടറി ജനവാസ മേഖലയില്‍ നിന്ന് വളരെ അകലെയാണെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയെന്നും അദ്ദേഹം അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.