ബെംഗളൂരു: നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലെ ഹാസന് സ്വദേശി സുരേഷാണ് (21) അറസ്റ്റിലായത്. ഹാസനിലെ മദബ ഗ്രാമത്തിലെ ചന്നരായണപട്ട്ണയില് കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം മൃതദേഹം വീടിനു സമീപമുള്ള കിണറ്റില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു.