ചണ്ഡീഗഡ്: ഹരിയാനയിൽ നിയമസഭാതെരഞ്ഞെടുപ്പില്‍ കണക്കുകള്‍ വീണ്ടും മാറിമറിയുന്നു. വോട്ടെടുപ്പിന്റെ തുടക്കത്തില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാതിരുന്ന ബിജെപി ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് നാല്‍പ്പത് സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. എങ്കിലും കേവല ഭൂരിപക്ഷമായ 46 ലേക്ക് എത്താന്‍ സാധ്യത കുറവായതിനാല്‍ ജെജെപിയെ ഒപ്പംകൂട്ടി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ ബിജെപിയും രംഗത്തെത്തി.
ഇനി ജനനായക് ജനതാ പാർട്ടിയുടെ നിലപാടാവും നിര്‍ണായകമാകുക. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാലയുമായി ചര്‍ച്ച നടത്താനും വ്യക്തത വരുത്താനും ബിജെപി പ്രകാശ്സിംഗ് ബാദലിൻറെ സഹായം തേടിയതായാണ് പുതിയ വിവരം. ബാദൽ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ദുഷ്യന്ത് ചൗട്ടാലയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തും.
അതിനിടെ ഇതേ ശ്രമവുമായി കോണ്‍ഗ്രസും മുന്നോട്ടുപോകുകയാണ്. ജനനായക് ജനതാ പാർട്ടിയെ ഒപ്പം നിർത്തി സർക്കാർ രൂപീകരിക്കാനാണ് കോണ്‍ഗ്രസിന്റേയും ശ്രമം. കര്‍ണാടക മോഡലില്‍ ജെജെപി സ്ഥാനാർത്ഥി ദുഷ്യന്ത് ചൗട്ടാലക്ക് മുഖ്യമന്ത്രി സ്ഥാനം നൽകി സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.


