ശ്രീനഗര്‍: രാജ്യത്ത് കൊറോണ വൈറസ് ബാധ രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജമ്മു കാഷ്മീരും. മാര്‍ച്ച് 31 വരെ ജമ്മു കാഷ്മീര്‍ പൂര്‍ണമായും അടച്ചിടുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ അറിയിച്ചു. മൂന്നിലധികം ആളുകളുടെ പൊതുസമ്മേളനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ആവശ്യവസ്തുകളുടെ നീക്കത്തെ നിയന്ത്രണം ബാധിക്കില്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജസ്ഥാന്, പഞ്ചാബ്, ഉത്തരാഖണ്ഡ്, തെലുങ്കാന, ഡല്‍ഹി സംസ്ഥാനങ്ങള്‍ പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. കൊറോണ ബാധ രൂക്ഷമായുള്ള രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

