അലഹബാദ് : 2006ലെ നിതാരി കൊലപാതക കേസ് പ്രതി മൊനീന്ദര്‍ സിംഗ് പന്ദര്‍ ജയില്‍ മോചിതനായി. ഗ്രേറ്റര്‍ നോയിഡയിലെ ലുക്സര്‍ ജയിലില്‍ നിന്ന് വെള്ളിയാഴ്ചയാണ് ഇയാള്‍ പുറത്തിറങ്ങിയത്. മൂന്ന് ദിവസം മുമ്പ് അലഹബാദ് ഹൈക്കോടതി പാന്ദറിനെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി ഉത്തരവിറക്കിയിരുന്നു. പാന്ദറിന്റെ വീട്ടുജോലിക്കാരനായ സുരേന്ദ്ര കോലിയെയും കേസില്‍ കുറ്റവിമുക്തനാക്കിയെങ്കിലും ഇയാള്‍ ഗാസിയാബാദിലെ ദസ്ന ജയിലില്‍ തുടരുകയാണ്.

