വന്ദേ ഭാരത് എക്സ്പ്രസിൽ നല്കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തില്‍ സംഭവത്തില്‍ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഖേദം രേഖപ്പെടുത്തി. എക്സ്പ്രസിൽ യാത്ര ചെയ്യവേ തന്റെ അമ്മാവനും അമ്മായിക്കും ലഭിച്ച ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയതിൻ്റെ ദ്യശ്യങ്ങൾ വിദിത് വർഷ്ണി എന്നയാളാണ് എക്സില്‍ പോസ്റ്റിട്ടത്. തന്റെ അമ്മാവനും അമ്മായിക്കും വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യവേ ലഭിച്ച ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയെന്ന് വിദിത് വർഷ്ണി എന്നയാളാണ് ചിത്രം സഹിതം എക്സില്‍ പോസ്റ്റിട്ടത്.
വിദിത് പോസ്റ്റ് പങ്കിട്ട് രണ്ട് ദിവസത്തിന് ശേഷം ഐആര്‍സിടിസി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. അനുയോജ്യമായ പിഴ ചുമത്തിയിട്ടുണ്ടെന്നും ഐആര്‍സിടിസി അധികൃതര്‍ വ്യക്തമാക്കി.യാത്രക്കാർക്ക് വേണ്ടിയുള്ള ഔദ്യോഗിക അക്കൗണ്ടായ റെയിൽവേ സേവയും വിദിത്തിന്റെ പരാതിയോട് പ്രതികരിച്ചു. ഈ സംഭവം റെയിൽവേയിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് വീണ്ടും ആശങ്ക ഉയർത്തിയിട്ടുണ്ട്.