പനാജി: ഗോവയില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. ഗോവയില്‍ പുതുതായി അധികാരമേറ്റ പ്രമോദ് സാവന്ത് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. വോട്ടെടുപ്പില്‍ സര്‍ക്കാരിന് 20 എം.എല്‍.എമാരുടെ പിന്തുണ ലഭിച്ചപ്പോള്‍ 15 പേര് എതിര്‍ത്ത് വോട്ട് ചെയ്തു.

ബി.ജെ.പിയുടെ 11 എം.എല്‍.എമാരും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും 3 വീതം എം.എല്‍.എമാരും മൂന്ന് സ്വതന്ത്ര എം.എല്‍.എമാരും സര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്തു. 14 കോണ്‍ഗ്രസ് എം.എല്‍.എമാരും ഒരു എന്‍.സി.പി എം.എല്‍.എയുമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
മനോഹര്‍ പരീക്കറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഗോവയില്‍ മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമടക്കം 12 അംഗ മന്ത്രിസഭ അധികാരമേറ്റത്.
ഗോവയിലെ 40 അംഗ നിയമസഭയില്‍ നിലവില്‍ 36 പേരാണുള്ളത്. രണ്ട് എം.എല്‍.എമാരുടെ നിര്യാണവും രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിയും മൂലമാണ് നിയമസഭയിലെ അംഗബലം 36 ആയി ചുരുങ്ങിയത്.
14 എം.എല്‍.എമാരുള്ള കോണ്‍ഗ്രസാണ് ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. ഈ സാഹചര്യത്തിലും സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാത്തതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നേരത്തെ കോണ്‍ഗ്രസ് ഉന്നയിച്ചത്.
അതേസമയം, മനോഹര്‍ പരീകര്ക്കു ശേഷം ഗോവയില്‍ ബി.ജെ.പി ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത് 28 മണിക്കൂര്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു. ആര്.എസ്.എസ് ബന്ധമുള്ള ഡോ. പ്രമോദ് സാവന്തിനെ നിയമസഭ കക്ഷി നേതാവായി ബി.ജെ.പി കണ്ടെത്തിയെങ്കിലും സഖ്യകക്ഷികളും സ്വതന്ത്രരും ആദ്യം ഇത് അംഗീകരിച്ചിരുന്നില്ല.
പിന്നീട് ഒട്ടേറെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ അമിത് ഷാ ഇടപെട്ട് സഖ്യകക്ഷി നേതാക്കള്‍ക്ക് ഉപമുഖ്യമന്ത്രി പദം അംഗീകരിച്ചപ്പോഴേക്കും തിങ്കളാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. പിന്നീട് സഖ്യകക്ഷികളുടെ കത്തുമായി പ്രമോദ് സാവന്ത് രാജ്ഭവനില്‍ എത്തുന്നത് രാത്രി 12.30യ്ക്ക്. നടപടികള്‍ പൂര്‍ത്തിയാക്കി പുലര്‍ച്ചെ 2.48ന് സത്യപ്രതിജ്ഞ ചെയ്തു.
ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്ത് അര്‍ദ്ധരാത്രിക്കു ശേഷം ഒരു സര്‍ക്കാര്‍ അധികാരമേറ്റത്.


