ഹരിയാനയിൽ വീണ്ടും നേരിയ ഭൂചലനം. റോഹ്താക്കിന് തെക്ക്-കിഴക്കായി 15 കിലോമീറ്ററിനുള്ളിൽ ഇന്ന് രാവിലെ 5.37 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. റോഹ്തക്കിൽ തുടർച്ചയായി രണ്ടാം തവണയാണ് ഭൂചലനം ഉണ്ടായത്. വ്യാഴാഴ്ച പുലർച്ചെ 4.18ന് റിക്ടർ സ്കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു

