ബെംഗളൂരു: നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് അപകടം. നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്. ധര്‍വാഡയിലെ കുമരേശ്വര് നഗറിലാണ് അപകടമുണ്ടായത്. 15 പേരെ പരിക്കേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
#SpotVisuals: An under-construction building collapses in Kumareshwar Nagar, Dharwad, many feared trapped; Search and rescue operation underway#Karnataka pic.twitter.com/zOfdnPH2zD
— ANI (@ANI) March 19, 2019
തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയിക്കപ്പെടുന്നു. കെട്ടിടം തകര്‍ന്നു വീണിടത്ത് രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അപകടത്തില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കെട്ടിടത്തിന് അടിയില്‍ 40 പേരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടാകാമെന്നാണ് അധികൃതര്‍ കരുതുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


