അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച് ഡിഎംകെ. സ്റ്റാലിന്റെ കുടുംബത്തിൽ ഇതുസംബന്ധിച്ച ധാരണയായെന്നും ഈ ആഴ്ച തന്നെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. എം കരുണാധിധി മുഖ്യമന്ത്രിയായിരുന്നപ്പോൾ മകൻ എം കെ സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായിരുന്നു. ഇന്ന് 11.30 ഒരു ചടങ്ങ് ഉണ്ട് അതിൽ നിർണായക തീരുമാനം ഉണ്ടായേക്കും. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്.
ഇതിനുപിന്നാലെയാണിപ്പോള്‍ ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമുണ്ടാകുന്നത്. നടൻ വിജയ് തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനംസജീവമാക്കുന്നതിനിടെയാണ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുന്നതെന്നതാണ് ശ്രദ്ധേയം.നിങ്ങൾ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ സ്റ്റാലിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘ഡിഎംകെ പറഞ്ഞ കാര്യങ്ങൾ ചെയ്യും. ചെയ്യുന്ന കാര്യങ്ങൾ മാത്രമേ പറയൂ. നിങ്ങൾ മനസിൽ ആഗ്രഹിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകും’, എന്നായിരുന്നു മുഖ്യമന്ത്രി സ്റ്റാലിന് പറഞ്ഞത്.നേരത്തെ ഓഗസ്റ്റ് 22ന് മുമ്പ് ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ജനുവരിയിലും സമാന രീതിയിൽ ഉദയനിധിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് വാദങ്ങൾ പ്രചരിച്ചിരുന്നെങ്കിലും സ്റ്റാലിൻ അതെല്ലാം തള്ളുകയായിരുന്നു.


