ഇന്ത്യയില്‍ നിന്നുള്ള മാനസ വാരണാസി അടക്കമുള്ള മത്സരാര്‍ത്ഥികള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മിസ് വേള്‍ഡ് ഫൈനല്‍ നീട്ടിവച്ചു. മത്സരാര്‍ത്ഥികള്‍ അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങണമെന്ന് മിസ് വേള്‍ഡ് ഓര്ഗനൈസേഷന് നിര്‍ദേശിച്ചു. പോര്ട്ടറിക്കോയിലെ സാന്ജുവാനിലാണ് ഗ്രാന്‍ഡ് ഫിനാലെ.
ആകെ 17 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. പോസ്റ്റീവായവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാകും നാട്ടിലേക്ക് തിരിച്ചയക്കുക. ഫെബ്രുവരിയിലാണ് തെലങ്കാന സ്വദേശിനിയായ മാനസ മിസ് ഇന്ത്യ പട്ടം ചൂടിയത്.
എഴുപതാമത്തെ മിസ് വേള്‍ഡ് മത്സരമാണ് പോര്‍ട്ടറിക്കോയില്‍ നടക്കുന്നത്. 2019ല്‍ ജമൈക്കയുടെ ടോണി ആന്‍സിങ് ആയിരുന്നു മിസ് വേള്‍ഡ്.


