മുംബൈ: പുതിയ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അപകടകാരിയാണെന്നു ശിവസേന. മുന്‍നിര സാമ്പത്തിക ശാസ്ത്രജ്ഞരെ ആര്‍ബിഐ ഗവര്‍ണറാക്കുന്ന പതിവു വിട്ട് ശക്തികാന്ത ദാസിനെ തിരഞ്ഞെടുത്തവര്‍ക്കു പ്രത്യേക താല്പര്യങ്ങളുണ്ട്.
ഇത് സാമ്പത്തിക ഭീകരവാദത്തിലേക്കായിരിക്കും നയിക്കുക. സത്യസന്ധമായി സംസാരിക്കുന്നവരെയും ഇടപെടുന്നവരെയും ബിജെപി സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ല. മോദി സര്‍ക്കാരിന്റെ നയങ്ങളെ അന്ധമായി പിന്തുണയ്ക്കുന്നയാളാണ് അദ്ദേഹമെന്നും ശിവസേന കുറ്റപ്പെടുത്തി.

