ഹൈദരാബാദ്: വീട് വിട്ട് പോയ പെണ്‍കുട്ടിക്ക് നടുറോഡില്‍ ഗ്രാമമുഖ്യന്റെ വക ക്രൂര മര്‍ദ്ദനം. പെണ്‍കുട്ടിയെ പൊതുമധ്യത്തില്ഗ്രാമമുഖ്യന് മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായതോടെ പോലീസ് ഇടപെട്ടെങ്കിലും പരാതിയില്ലെന്ന കാരണത്താല്‍ നടപടിയെടുത്തില്ല.ആന്ധ്രാപ്രദേശിലെ കെപി ദൊഡ്ഡി ഗ്രാമത്തിലാണ് സംഭവം. എന്‍ഡിടിവിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ബന്ധുവായ 20കാരനൊപ്പമാണ് വീട് വിട്ട് പോയത്. എന്നാല്‍ ഇരുവരെയും പിന്നീട് കണ്ടെത്തി ഗ്രാമമുഖ്യന് മുന്നില്‍ ഹാജരാക്കുകയായിരുന്നു.
20കാരന് തലകുനിപ്പിച്ച് പൊതുസ്ഥലത്ത് നിലത്തിരുത്തിയാണ്പെണ്കുട്ടിയെ ചോദ്യം ചെയ്തത്. പെണ്‍കുട്ടിയെ ചോദ്യം ചെയ്തെങ്കിലുംനല്കിയ ഉത്തരത്തില്‍ ക്ഷുഭിതനായ ഗ്രാമ മുഖ്യന് പെണ്കുട്ടിയെമര്ദ്ദിക്കുകയായിരുന്നു. ആദ്യം കൈ കൊണ്ട് അടിക്കുകയും പിന്നീട് വടിയെടുത്ത് പൊതിരെ തല്ലുകയുമായിരുന്നു.
കുട്ടികളുടെ നന്മക്കു വേണ്ടിയാണ് ഗ്രാമമുഖ്യന് ഇടപെട്ടതെന്നും അവരെ തല്ലിയതില്‍ തങ്ങള്‍ക്ക് പരാതിയില്ലെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞതെന്നും അനന്ദപുര്‍ ജില്ലാ പോലീസ് തലവന്‍ ബി യേശുബാബു അറിയിച്ചു.
പെണ്‍കുട്ടിയെ ചോദ്യം ചെയ്യാനുള്ള പുറപ്പാടിലാണ് പോലീസ്. പെണ്‍കുട്ടിയും പയ്യനും തമ്മില്‍ ശാരീരിക ബന്ധമുണ്ടായിട്ടുണ്ടെങ്കില്‍ പോക്സോ പ്രകാരം ആണ്‍കുട്ടിക്കെതിരേ കേസെടുക്കുമെന്നും പോലീസ് പറയുന്നു.
വിഷയം ദേശീയ ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് കുട്ടികളുടെ അവകാശത്തിനു വേണ്ടി പോരാടുന്ന അച്യുത റാവു പറയുന്നത്.
തെറ്റ് ചെയ്ത കുട്ടികളെ ശാസിക്കാം പക്ഷെ നിയമം കയ്യിലെടുത്ത് മര്ദ്ദിക്കാന്ആരെയുംചുമതലപ്പെടുത്തിയിട്ടില്ലെന്നും റാവു പറയുന്നു.


