ലക്നൗ: യുപിയില്‍ കൊവിഡ് ബാധിതനെന്ന് സംശയിക്കുന്നയാള്‍ ശീതീകരണ സംവിധാനത്തിന്റെ കുഴല്‍ തകര്‍ത്ത് രക്ഷപ്പെട്ടു. മിര്‍സാപൂരില്‍ നിരീക്ഷണത്തില്‍ ഇരിക്കെയാണ് ഇയാള്‍ ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് അതി വിദഗ്ധമായി രക്ഷപ്പെട്ടത്. എന്നാല്‍ പിന്നീട് പൊലീസ് ഇയാളെ പിടികൂടി നേരത്തേ നിരീക്ഷണത്തിലിരുന്ന ഐ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ചു.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ഇയാള്‍ ഐസൊലേഷന്‍ വാര്‍ഡിലെ എസിയുടെ ഡക്ട് തകര്‍ക്കുകയും ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. ജില്ലാ ഭരണകൂടം ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയും വൈകാതെ ഇയാളെ പിടികൂടുകയും ചെയ്തു. ഇയാളുടെ വീട്ടില്‍ നിന്ന് തന്നെയാണ് പൊലീസ് പിടികൂടിയത്.


