മേഘാലയ: ഖനിയപകടത്തില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി രക്ഷാസംഘം. 220 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നേവിയുടെ റിമോട്ട് കണ്ട്രോള് വാഹനം ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുകയാണ്. 14 പേരുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്. ഈസ്റ്റ് ജയന്തിയാ കുന്നുകളിലെ ലുംതാരിയില്‍ നടന്ന ഖനിയപകടത്തില്‍ ഇതാദ്യമായാണ് രക്ഷാ സംഘങ്ങള്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തുന്നത്.
#MeghalayaMineTragedy #Flash One body detected by Indian Navy Divers using Underwater ROV at a depth of approx 60 feet and 210 feet inside a rat-hole mine @SpokespersonMoD @DefenceMinIndia @nsitharaman @PMOIndia pic.twitter.com/sP1sv6ikRn
— SpokespersonNavy (@indiannavy) January 17, 2019
ഡിസംബര്‍ 13ന് നടന്ന അപകടത്തില്‍ 15 തൊഴിലാളികളെ കാണാതായിരുന്നു. ഖനിക്കകത്തെ വെള്ളം വറ്റിക്കാനുള്ള ശ്രമം എങ്ങുമെത്താതെ തുടരുന്നതിനിടയിലാണ് നേവിയുടെ വിദൂര നിയന്ത്രിത തിരച്ചില്‍ വാഹനം ഉപയോഗിച്ചുളള തെരച്ചില്‍ ഫലം കണ്ടു തുടങ്ങുന്നത്. മൃതദേഹം ഖനിമടയുടെ കവാടം വരെ എത്തിച്ചുവെങ്കിലും പുറത്തേക്ക് എടുത്തിട്ടില്ല. ഇത് പ്രായപൂര്‍ത്തി ആകാത്ത ഒരാളുടേതാതെന്നാണ് പ്രാഥമിക നിഗമനം. ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ഇന്നു തന്നെ മൃതദേഹം പുറത്തെത്തിക്കും. ഒരു പ്ളസ് ടു വിദ്യാര്‍ഥി അടക്കം പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരെങ്കിലും അപകടത്തില്‍ പെട്ടതായാണ് റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ രണ്ടുപേര്‍ ലുംതാരിയില്‍ നിന്നു തന്നെ ഉള്ളതും മൂന്നാമത്തെയാള്‍ മേഘാലയയിലെ മഗുര്മാരി സ്വദേശിയുമാണ്.


