ഭൗമനിരീക്ഷണ ഉപഗ്രഹമായ EOS-08 വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. സ്മോള്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ( SSLV-D3) ലോഞ്ച് പൂര്‍ണമായി.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്നാണ് 9.17ന് EOS-08 കുതിച്ചുയര്‍ന്നത്.ദുരന്ത നിരീക്ഷണം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിയിലെ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉപഗ്രഹം പങ്കുവെക്കും. ദൗത്യ കാലാവധി ഒരു വര്‍ഷമാണ്. സ്പേസ് കിഡ്സ് ഇന്ത്യ നിര്‍മിച്ച എസ്ആര്‍ സിറോ ഡിമോസറ്റും ഭ്രമണപഥത്തില്‍ വിക്ഷേപിച്ചു.
റോക്കറ്റ് കൃത്യമായി തന്നെ ഉപഗ്രഹത്തെ ഓര്ബിറ്റിലെത്തിക്കുന്നതായി ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ് പ്രതികരിച്ചു. എസ്എസ്എല്‍വി ദൗത്യങ്ങള്‍ പൂര്‍ണമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ വഹിക്കാന്‍ സാധിക്കുന്ന റോക്കറ്റാണ് എസ്എസ്എല്‍വി ഡി3. ഇലക്ട്രോ ഒപ്റ്റിക്കല്‍ ഇന്‍ഫ്രാറെഡ്, ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം-റിഫ്ലെക്റ്റോമെട്രി, സിക് യുവി ഡോസിമീറ്റര്‍ എന്നിവയാണ് പേലോഡുകള്‍. ഐഎസ്ആര്‍ഒ പ്രകാരം എസ്എസ്എല്‍വിക്ക് ഏറ്റവും കുറവ് ചെലവ് മാത്രമേയുള്ളു.