ഓക്സിജന്‍ ക്ഷാമം രൂക്ഷമായ ബംഗളൂരുവില്‍ ആശ്വാസമായി സഞ്ചരിക്കുന്ന ഓക്സിജന്‍ പാര്ലറുകളൊരുക്കി അധികൃതര്‍. കൊവിഡ് ബാധിച്ച് ഓക്സിജന്‍ ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ബിബിഎംപിയുടെ ബസുകളാണ് മൊബൈല്‍ ഓക്സി ബസുകളാക്കി നിരത്തിലിറക്കിയിരിക്കുന്നത്. ഫൗണ്ടേഷന് ഇന്ത്യയുമായി ചേര്‍ന്നാണ് മൊബൈല്‍ ഓക്സിജന്‍ ബസുകള്‍ ബിബിഎംപി നിരത്തിലിറക്കിയത്.
ആവശ്യക്കാര്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ നഗരത്തില്‍ ഏറ്റവും അടുത്ത് എവിടെയുണ്ടെന്നറിയിക്കും. ഒരേസമയം 8 പേര്‍ക്ക് വരെ ഓക്സിജന്‍ നല്‍കും. എല്ലാ സഹായങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ ബസിലുണ്ടാകും. പഴയ ബസുകളാണ് ഓക്സി ബസാക്കി മാറ്റുന്നത്. ആദ്യത്തെ ബസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി യെദ്യൂരപ്പ നിര്‍വഹിച്ചു.
വിവിധ സര്‍ക്കാര്‍ ആശുപത്രികളുടെ സമീപത്താണ് ബസുകള്‍ നിര്‍ത്തിയിടുക. കര്‍ണാടകയിലെ മറ്റ് ജില്ലകളെ താരതമ്യം ചെയ്യുമ്പോള്‍ ബംഗളൂരു നഗരത്തില്‍ ആണ് കൊവിഡ് പോസിറ്റീവ് കേസുകളും മരണ നിരക്കും കൂടുതല്‍.


