ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമത്തില്‍ രണ്ട് പേര് കൂടി പിടിയില്‍. രാജസ്ഥാന് സ്വദേശി മഹേഷ് കുമാവത്ത്, കൈലാഷ് എന്നിവരെയാണ് ഡല്‍ഹി പോലീസിന്റെ സ്പെഷല്‍സെല്‍ കസ്റ്റഡിയിലെടുത്തത്.
മുഖ്യസൂത്രധാരന്‍ ലളിത് ഝായുമായി ബന്ധമുള്ളവരാണ് പിടിയിലായത്. ഝായ്ക്കൊപ്പമാണ് മഹേഷ് കുമാവത്ത് ഡല്‍ഹിയിലെത്തിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.
അതേസമയം പ്രതികളുടെ എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ കത്തിച്ച് കളഞ്ഞെന്ന് ലളിത് ഝാ മൊഴി നല്കി. എന്നാല്‍ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
പ്രതികളെ ശനിയാഴ്ചയോ ഞായറാഴ്ചയോ പാര്‍ലമെന്റില്‍ എത്തിച്ച് തെളിവെടുക്കും. പ്രതിഷേധവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന് അകത്തും പുറത്തും നടന്ന കാര്യങ്ങള്‍ അന്വേഷണസംഘം പുനഃരാവിഷ്കരിക്കും


