ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പൊലീസുകാർക്ക് ദാരുണാന്ത്യം. റിസർവ് പൊലീസ് ഇൻസ്പെക്ടർമാർമാരായ മഞ്ജുനാഥ്, അംബരീഷ്, സച്ചിൻ എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ഈശ്വർ, മഹന്തേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ, ചെല്ലക്കരയിൽ വച്ചു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ബെംഗളുരുവിൽ നിന്ന് ബെല്ലാരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന സ്ഥലം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.
Home National കർണാടകയിലെ ചിത്രദുർഗയിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പൊലീസുകാർക്ക് ദാരുണാന്ത്യം
കർണാടകയിലെ ചിത്രദുർഗയിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പൊലീസുകാർക്ക് ദാരുണാന്ത്യം
by രാഷ്ട്രദീപം
by രാഷ്ട്രദീപം

