പാറ്റ്ന: ഇടതു നേതാവ് കനയ്യകുമാറിനു നേരെ വീണ്ടും ആക്രമണം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടു വെള്ളിയാഴ്ച ബക്സറില്‍നിന്ന് അറയിലേക്കു യാത്ര ചെയ്യവെയാണു കനയ്യയ്ക്കു നേരെ കല്ലേറുണ്ടായത്.
ന്ധജന് ഗണ്‍ മന് യാത്ര’ എന്ന പേരില്‍ സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയ്ക്കെതിരേ ബിഹാറില്‍ നടന്നുവരുന്ന പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കുന്ന കനയ്യകുമാറിന് നേരെ രണ്ടാഴ്ചയ്ക്കിടെ നടക്കുന്ന എട്ടാമത് ആക്രമണമാണ് വെള്ളിയാഴ്ചയുണ്ടായത്. ജനുവരി 30 മുതലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരേ കനയ്യ ‘ജന്‍ ഗണ്‍ മന്’ പ്രചാരണം ആരംഭിച്ചത്. ഫെബ്രുവരി 29-ന് പാറ്റ്നയില്‍ കൂറ്റന്‍ പ്രകടനത്തോടെയാണ് യാത്ര പൂര്‍ത്തിയാവുക.