ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 18 ജവാന്മാര് കൊലപ്പെട്ടു. അവന്തിപൊരയ്ക്ക് അടുത്ത് ഗൊരിപൊരയില്‍ വച്ചാണ് സംഭവം.
സിആര്‍പിഎഫ് വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഇതിലുണ്ടായിരുന്ന ഒരു സൈനികബസിന് നേരെ സ്ഫോടക വസ്തുകള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് വിവരം. ഇതേ തുടര്‍ന്നുണ്ടായ സ്ഫോടനത്തിലാണ് ജവാന്മാര്ക്ക് പരിക്കേറ്റതും മരണസംഖ്യ ഉയര്‍ന്നതും. ആക്രമണത്തില്‍ 44-ഓളം ജവാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഫോടനത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. വാഹനവ്യൂഹത്തില്‍ 2500-ഓളം സിആര്‍പിഎഫ് ജവാന്‍മാരുണ്ടായിരുന്നുവെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.


