ന്യൂഡല്‍ഹി: ഭാരത് ന്യായ് യാത്രയ്ക്കായി മണിപ്പൂരിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധിയുടെ വിമാനം വൈകി. മൂടല്‍മഞ്ഞ് കാരണം ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് വൈകിയാണ് പുറപ്പെട്ടത്.
രാഹുലിന് പുറമേ മുതിര്‍ന്ന നേതാക്കളും വിമാനത്തില്‍ ഉണ്ട്. 12.30 ന് തൗബാല്‍ ജില്ലയിലെ ഖോങ്ജോമില് നിന്നാണ് യാത്ര ആരംഭിക്കാന്‍ നിശ്ചയിച്ചത്. പൊതുസമ്മേളനത്തിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും.

