ചെന്നൈ: തമിഴ്നാട്ടിലെ കരൂർ തിക്കിലും തിരക്കിലും പെട്ട് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ടു. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം.കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തങ്ങളുടെ അറിവോടെയല്ലെന്ന് ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹർജി നൽകി.തങ്ങളുടെ പേരിൽ ഹർജി നൽകിയത് മറ്റൊരോ ആണെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിക്കുന്നു
സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടി വി കെ നല്കിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെകെ.മഹേശ്വരി, എന്‍വി.അന്‍ജാരിയ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്.ദുരന്തമുണ്ടായി പത്താം ദിവസമാണ് മരിച്ചവരുടെ കുടുംബങ്ങളുമായി വിജയ് വിഡിയോ കോളിലൂടെ സംസാരിച്ചത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് ദുരന്തത്തിൽ മരിച്ച ഇരുപതിലധികം പേരുടെ കുടുംബവുമായി വിജയ് വിഡിയോ കോളിലൂടെ സംസാരിച്ചത്. ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും രംഗത്തുണ്ട്.