മഹാരാഷ്ട്രയിലെ മലാഡിൽ ഐസ്ക്രീമിൽ മനുഷ്യ വിരലിന്റെ ഭാഗം കണ്ടെത്തി. മലാഡ് സ്വദേശിനി ഓണ്‍ലൈനായി ഓർഡർ ചെയ്ത കോണ്‍ ഐസ്ക്രീമിലാണ് വിരൽ കണ്ടെത്തിയത്. ഡെലിവറി ആപ്പിലൂടെയാണ് കോണ്‍ ഐസ്ക്രീം ഓര്‍ഡര്‍ ചെയ്തത്. ബട്ടര്‍സ്കോച്ച് കോണിന്റെ മൂടി തുറന്ന് നാവില്വെച്ച് ആസ്വദിച്ച് കഴിക്കാന്‍ തുടങ്ങി. പായ്ക്കറ്റ് തുറന്നപ്പോൾ ഐസ്ക്രീമിൽ വിരലിന്റെ ഭാഗം കണ്ട് ഞെട്ടിപ്പോയെന്ന് യുവതി പറഞ്ഞു. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
തുടര്‍ന്ന് പൊലീസെത്തി ഐസ്ക്രീമും വിരലും പരിശോധിച്ചു. വിരല്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഐസ്ക്രീം നിര്‍മിച്ച് പാക്ക് ചെയ്യുന്ന സ്ഥലം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.