ന്യൂഡല്‍ഹി: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞു. പതിനാറാം ലോക്സഭയുടെ അവസാന സമ്മേളനത്തില്‍ സംസാരിക്കുകവെയായിരുന്നു അദ്ദേഹം തന്റെ മനസ്സിലിരുപ്പ് തുറന്നു പറഞ്ഞത്. എല്ലാം എം.പിമാരും വീണ്ടും ജയിച്ചു വരട്ടെയെന്ന് ആശംസിക്കുന്നുവെന്നും. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകട്ടെയെന്ന് ആഗ്രഹിക്കുന്നതായും നിറഞ്ഞ കയ്യടികള്‍ക്കിടെയാണ് അദ്ദേഹം പറഞ്ഞത്.
പ്രധാനമന്ത്രി ഇതിനെ ചിരിയോടെ സ്വാഗതം ചെയ്യുകയും ചെയ്തു. എല്ലാവരേയും ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചതായും അദ്ദേഹം എടുത്തു പറഞ്ഞു. ഇതു കേട്ടതോടെ നരേന്ദ്രമോദി കൈകൂപ്പി സഭയിലിരിക്കുന്നവരെ നന്ദി അറിയിച്ചു. ഇത്തരം അഭിവാദ്യങ്ങള്‍ സോണിയ ഗാന്ധിയുടെ അടുത്തിരുന്നാണ് മുലായം നല്‍കിയത്.


