കാശ്മീരില്‍ ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. പുല്നാമയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നുവെന്ന് സൈന്യം അറിയിക്കുന്നു. ഒരു എകെ 47 റൈഫിളും, ഗ്രനേഡുകളും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയതായി സൈനിക വക്താവ് അറിയിച്ചു. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി റദ്ദാക്കി.

