ഡൽഹിയിൽ പതിനാറുകാരൻ വെടിയേറ്റ് മരിച്ചു. സ്കൂട്ടറിലെത്തിയ രണ്ടുപേരാണ് വെടിയുതിർത്തതെന്ന് മരിച്ച കുട്ടിയുടെ സഹോദരൻ പറഞ്ഞു. സഹോദരൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്കൂട്ടറിൽ എത്തിയവർ കുട്ടിയോട് കൂടെ പോകാൻ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ്വെടിയുതിർത്തതെന്നും കുട്ടിയുടെ സഹോദരൻ പൊലീസിനോട് പറഞ്ഞു ജാഫർ ബാദിൽ വസ്ത്രങ്ങൾ വാങ്ങി മടങ്ങുമ്പോഴായിരുന്നു സംഭവം.