ഈ വര്‍ഷത്തെ പുളിറ്റ്സര്‍ പുരസ്കാരം നേടിയവരുടെ പട്ടികയില്‍ നാല് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരും. അന്തരിച്ച ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി, അദ്നാന് അബിദി, സന ഇര്‍ഷാദ്, അമിത് ദേവ് എന്നിവര്‍ക്കാണ് പുരസ്കാരം. റോയിറ്റസിലെ മാധ്യമ പ്രവര്‍ത്തകരാണ് ഇവര്‍.
കൊവിഡ് മഹാമാരിക്കാലത്തെടുത്ത ചിത്രങ്ങളാണ് പുരസ്കാരത്തിന് അര്‍ഹമായത്. കൊവിഡ് കാലത്തിന്റെ ഭീകരതയും, മനുഷ്യര്‍ തമ്മിലുള്ള സ്നേഹവും എല്ലാം സമന്വയിപ്പിച്ച ചിത്രങ്ങള്‍ ലോകത്തെ തന്നെ അംബരിപ്പിച്ചവയാണ്.
ഡാനിഷ് സിദ്ദീഖി (38) ജൂലൈ 16നാണ് പാക്- അഫ്ഗാന് അതിര്‍ത്തിയില്‍ വച്ച് കൊല്ലപ്പെട്ടത്. അഫ്ഗാന് സുരക്ഷാ സേനയും താലിബാനും തമ്മിലുള്ള സംഘര്‍ഷം പകര്‍ത്തുന്നതിനിടെയായിരുന്നു ഡാനിഷ് സിദ്ദീഖിയുടെ അന്ത്യം.
ഡല്‍ഹി സ്വദേശിയാണ് അദ്നാന് അബീദി. അബീദിയും ഡാനിഷ് സിദ്ദീഖിയും ചേര്‍ന്ന് 2018 ലും റോയിറ്റസിന് വേണ്ടി പുലിറ്റ്സര്‍ പുരസ്കാരം നേടിയിരുന്നു. അന്ന് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ നിസഹായത ലോകത്തിന് മുന്നില്‍ വിളിച്ചോതുന്ന ചിത്രങ്ങളാണ് ഇരുവരും ചേര്‍ന്ന് പകര്‍ത്തിയത്.
സന ഇര്‍ഷാദ് കഷ്മീരി സ്വദേശിനിയാണ്. ഫാച്ചര്‍ ഫോട്ടോഗ്രഫി 2022 വിഭാഗത്തിലാണ് സന പുരസ്കാരം നേടിയത്. അമിത് ദേവ് അഹമ്മദാബാദ് സ്വദേശിയാണ്.


