ഗുജറാത്തില്‍ ബിജെപിയുടെ ലീഡ് നില 100 കടന്നു. 128 സീറ്റിലാണ് ബിജെപി നിലവില്‍ മുന്നേറുന്നത്. കോണ്‍ഗ്രസ് 43 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് സംസ്ഥാനത്ത് കൃത്യമായ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ല. വെറും രണ്ട് സീറ്റിലാണ് ആപ്പ് സംസ്ഥാനത്ത് ലീഡ് ചെയ്യുന്നത്.
ഗുജറാത്തില്‍ 182 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. കേവല ഭൂരിപക്ഷം 141 ആണ്. ഹിമാചല്‍ പ്രദേശില്‍ 68 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 34 ആണ് കേവല ഭൂരിപക്ഷം.
അതേസമയം, ഹിമാചല്‍ പ്രദേശില്‍ ഒരു സീറ്റ് പോലും ആപ്പിന് ഇതുവരെ നേടാന്‍ കഴിഞ്ഞിട്ടില്ല. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. 29 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ വ്യക്തമായ മത്സരം മുന്നോട്ട് വച്ച് ബിജെപി തൊട്ടു പിന്നാലെയുണ്ട്.