ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോൾ രണ്ടിടങ്ങളിലും പ്രവചിക്കാനാവാത്ത രീതിയിൽ ഫലം മാറിവരുന്നു. ഫലം വന്ന് 9.45 ആവുമ്പോൾ ഹരിയാനയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുന്നത്. ആദ്യ ഘട്ടത്തിലെല്ലാം മുന്നേറിയ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി വോട്ടെണ്ണലിന്റെ മൂന്നാം മണിക്കൂറിൽ മുന്നേറുകയാണ്. പെട്ടന്നുണ്ടായ തിരിച്ചടിയ്ക്ക് പിന്നാലെ എഐസിസി ആസ്ഥാനത്തെ ആഘോഷം നിർത്തി. കോൺഗ്രസ് ആസ്ഥാനം ആശങ്കയിലാണ്.
4648 സീറ്റുകളില്‍ ബിജെപിയും 35 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് മുന്നേറുന്നത്. രാവിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതല്‍ ഹരിയാനയിൽ കോണ്‍ഗ്രസ് മുന്നേറ്റമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വോട്ടെണ്ണൽ പുരോഗമിച്ചതോടെ ലീഡ് നില മാറി മറഞ്ഞു. ബിജെപിയുടെ മുന്നേറ്റം കോണ്‍ഗ്രസ് ക്യാമ്പിൽ നിരാശയുണ്ടാക്കി. വിജയ പ്രതീക്ഷയിൽ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് ലഡ്ഡു ഉള്‍പ്പെടെ വിതരണം ചെയ്ത് കോണ്‍ഗ്രസ് ആഘോഷം ആരംഭിച്ചിരുന്നു. എന്നാല്‍, ലീഡ് നില മാറിയതോടെ ആഘോഷങ്ങളെല്ലാം നിര്‍ത്തിവെച്ചു. ഹരിയാനയിലെ മുൻ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ വീട്ടിലെ ആഘോഷങ്ങളും നിര്‍ത്തിവെച്ചു.


