മൂവാറ്റുപുഴ: പളനി-ശബരിമല ദേശിയപാത യാഥാര്‍ത്ഥ്യ മാക്കുവാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിക്ക് നല്കിയ പ്രത്യേക നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പളനി-ശബരിമല ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയൊട്ടാകെയുള്ള ശബരിമല തീര്‍ത്ഥാടകര്‍ക്ക് വലിയ സഹായകമാകും. ശബരിമല തീര്‍ത്ഥാടകര്‍ക്ക് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനും ജനത്തിരക്കിനും ഇത് പരിഹാരമാകും. തീര്‍ത്ഥാടക ലക്ഷങ്ങളുടെ ചിരകാലാവശ്യമായ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കുവാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ ഉണ്ടാകണമെന്നും എം.പി. ആവശ്യപ്പെട്ടു.


