മലയാളി സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് ഐ.എം.എഫ് തലപ്പത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുള്ള ഗീത, അന്താരാഷ്ട്ര നാണ്യ നിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധയായിട്ടാണ് സ്ഥാനമേറ്റിരിക്കുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് ഗീത.
ആര്.ബി.ഐ ഗവര്‍ണറായിരുന്ന രഘുറാം രാജന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഗീത ഗോപിനാഥ്. ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രഫസറായിരുന്നു ഗീത. ഡിസംബറില്‍ വിരമിച്ച മൗറി ഒബ്സ്റ്റഫെല്ഡിനു പകരക്കാരിയായാണ് ഗീത സ്ഥാനമേറ്റിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയും കാര്‍ഷിക സംരംഭകനുമായ ടി.വി ഗോപിനാഥിന്റെയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണു പഠിച്ചുവളര്‍ന്നത്.


