ചണ്ഡിഗഡ്: ഒരു വര്‍ഷം കൂട്ടമാനഭംഗത്തിനിരയാക്കിയവര്‍ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയുമായി കൗമാരക്കാരി. ഹരിയാനയിലെ പല്‍വലില്‍നിന്നുള്ള പതിനേഴുകാരിയാണു പരാതിയുമായി വെള്ളിയാഴ്ച പോലീസിനെ സമീപിച്ചത്.
ഈ വര്‍ഷമാദ്യം നാലു പേര്‍ക്കെതിരേ പെണ്‍കുട്ടി പീഡന പരാതി നല്‍കിയിരുന്നു. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഈ കേസ് തള്ളി. ഇതിനുശേഷമാണു പെണ്‍കുട്ടി വീണ്ടും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നതെന്നു പല്‍വല്‍ പോലീസ് സൂപ്രണ്ട് നരേന്ദ്ര ബിജര്‍നിയ പറഞ്ഞു. ഈ മാസം നാലിന് വീട്ടില്‍നിന്നു പുറത്തിറങ്ങിയ അവസരത്തില്‍ തന്റെ ഗ്രാമത്തില്‍തന്നെയുള്ള നാലു പേര് ചേര്‍ന്നു തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ പ്രദേശത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണു പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


