ന്യൂഡല്‍ഹി: കൈ സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് വൃത്തിയാക്കുന്നതിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്. ഒരു ദിവസം ഒന്നിലധികം തവണ കൈ വൃത്തിയാക്കണം. കൈ പലതവണ വൃത്തിയാക്കുന്നതിലൂടെ രോഗം പടരുന്നത് തടയാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മാസ്കിന്റെയും ഹാന്‍ഡ് സാനിറ്റൈസറുകളുടെയും ലഭ്യതകുറവ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഹാന്‍ഡ് സാനിറ്റൈസറുകള്‍, മാസ്ക് തുടങ്ങിയവ ശേഖരിക്കുയും വലിയ വിലയ്ക്കു വില്‍ക്കുന്നവര്‍ക്കുമെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. രോഗപ്രതിരോധശേഷി കുറവുള്ളവര്‍, ചുമ, തുമ്മല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ മുഖംമൂടി ഉപയോഗിച്ച് വായ മൂടുകയും മറ്റുള്ളവരുമായി അകലം പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Home National സോപ്പുപയോഗിച്ച് കൈ കഴുകിയാല്‍ കൊറോണയെ തടയാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
സോപ്പുപയോഗിച്ച് കൈ കഴുകിയാല്‍ കൊറോണയെ തടയാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
by രാഷ്ട്രദീപം
by രാഷ്ട്രദീപം

