ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് എതിരേ ഡല്‍ഹിയില്‍ നടക്കുന്ന സമരത്തെ കക്ഷി രാഷ്ട്രീയത്തിന് അധീതമായി കാണണം . സമരം അതിജീവനത്തിന് വേണ്ടി ആരെയും തോല്പ്പിക്കന് അല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്.തികച്ചും ജനവിരുദ്ധമായ നയങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത് സവിശേഷ സമരമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇല്ലാത്ത അധികാരങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നേരേ പ്രയോഗിക്കുന്നത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. കേരളത്തിന്റെ നീക്കങ്ങളെ ഏത് വിധേനയും ബുദ്ധിമുട്ടില്‍ ആക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഫെഡറലിസത്തെ തകര്‍ത്ത് എറിയുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യം. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ കേന്ദ്രം സ്വന്തം പദ്ധതികള്‍ ആക്കി ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുകയാണ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.