ന്യൂഡല്‍ഹി: നോര്‍വേ പ്രധാനമന്ത്രി എര്‍ന സോള്‍ബര്‍ഗ് ഇന്ത്യയിലെത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് എര്‍ന ഇന്ത്യയിലെത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എര്‍നയുടെ സന്ദര്‍ശനം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായും എര്‍ന കൂടിക്കാഴ്ച നടത്തും.

