ചെന്നൈ : കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് മെഡ്യൂള്‍ നേതാവ് പിടിയില്‍. സെയ്ദ് നബീല്‍ അഹമ്മദി ആണ് എന്‍ഐയുടെ പിടിയിലായത്. നേപ്പാളിലേയ്ക്ക് വ്യാജയാത്രാരേഖകളുമായി കടക്കാന്‍ ശ്രമിച്ച സെയ്ദ് നബീല്‍ അഹമ്മദിനെ ചെന്നൈയില്‍വച്ചാണ് എന്‍െഎഎ പിടികൂടിയത്. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ആക്രമണം നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നു. ഇതിനായി ഒരുക്കങ്ങള്‍ നടത്തി. തൃശൂരും പാലക്കാടുമായിരുന്നു ഗൂഢാലോചന. ജൂൈലയില്‍ തമിഴ്നാട്ടിലെ സത്യമംഗലത്തുവച്ച് അഷറഫ് എന്ന വ്യക്തി പിടിയിലായതോടെയാണ് ആക്രമണപദ്ധതിയുടെ ചുരുളഴിഞ്ഞത്.
യുഎപിഎ അടക്കം വകുപ്പുകള്‍ ചുമത്തി ജൂലൈ 11ന് എന്‍െഎഎ കേസെടുത്തു. കര്‍ണാടകയിലും തമിഴ്നാട്ടിലും വിവിധ ഇടങ്ങളിലായി ഒളിവിലായിരുന്ന സെയ്ദ് നബീല്‍ അഹമ്മദ് ആക്രമണപദ്ധതിയുടെ ഏകോപനവും ധനസമാഹരണവും നടത്തിയിരുന്നതായി എന്‍െഎഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കേസില്‍ മൂന്നാം പ്രതിയാണ് സെയ്ദ് നബീല്‍ അഹമ്മദ്. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നിര്‍ണായക രേഖകള്‍ പിടിച്ചു.


