ന്യൂഡല്‍ഹി: ഡല്‍ഹിയിലെ യുഎസ് എംബസി വളപ്പില്‍ അഞ്ചുവയസുകാരി പീഡനത്തിനിരയായി. കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. എംബസി വളപ്പില്‍ത്തന്നെ താമസിക്കുന്ന ജീവനക്കാരില്‍ ഒരാളുടെ മകളാണു പീഡനത്തിനിരയായത്. സംഭവത്തില്‍ കുട്ടിയുടെ കുടുംബം ഡല്‍ഹി ചാണക്യപുരി പോലീസില്‍ പരാതി നല്കി. ഇതേതുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ യുഎസ് എംബസിയിലെ ഡ്രൈവറെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നു പോലീസ് അറിയിച്ചു.
Home Crime & Court ഡല്‍ഹിയിലെ യുഎസ് എംബസി വളപ്പില്‍ അഞ്ചുവയസുകാരി പീഡനത്തിനിരയായി
ഡല്‍ഹിയിലെ യുഎസ് എംബസി വളപ്പില്‍ അഞ്ചുവയസുകാരി പീഡനത്തിനിരയായി
by രാഷ്ട്രദീപം
by രാഷ്ട്രദീപം

